അർജന്റീന താാരത്തെ സ്വന്തമാക്കി വിയ്യാറയൽ

- Advertisement -

അർജന്റീനൻ ഡിഫൻഡർ ഫൂനസ് മൊറിയെ വിയ്യാറയൽ സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ എവർട്ടണിൽ നിന്നാണ് മൊറി സ്പെയിനിലേക്ക് എത്തുന്നത്. സെന്റർ ബാക്കായും ലെഫ്റ്റ് ബാക്കയും ഡിഫൻസീവ് മിഡായും കളിക്കാൻ കഴിവുള്ള താരമാണ് ഫൂനസ്. 2015 മുതൽ എവർട്ടണിൽ ആയിരുന്നു താരം കളിക്കുന്നത്. വിയ്യാറയ ഫൂനസിന്റെ മൂന്നാമത്തെ ക്ലബാണ്.

അർജന്റീന ക്ലബായ റിവർ പ്ലേറ്റിലായിരുന്നു താരം തന്റെ കരിയർ ആരംഭിച്ചത്. എവർട്ടണായി ഇതുവരെ 67 മത്സരങ്ങൾ കളിച്ച താരം 5 ഗോളുകളും നേടിയിട്ടുണ്ട്. അർജന്റീന ദേശീയ ടീമിലും കളിച്ചിട്ടുണ്ട് ഫൂനസ്. ഇതുവരെ 19 രാജ്യാന്തര മത്സരങ്ങൾ താരം കളിച്ചു. വിയ്യാറയലുമായി നാലു വർഷത്തെ കരാറാണ് ഇപ്പോൾ മൊറി ഒപ്പിവെച്ചിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement