യുവ അർജന്റീനൻ സ്ട്രൈക്കർ ഫുൾ ഹാമിൽ

അർജന്റീനൻ സ്ട്രൈക്കർ ലൂസിയാനോ വിയേറ്റോ ഇനി ഫുൾഹാമിൽ. അത്ലറ്റികോ മാഡ്രിഡ് താരമായ വിയേറ്റോ ലോൺ അടിസ്ഥാനത്തിലാണ് പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. ഒരു വർഷമാണ് ലോൺ കാലാവധി.

2015 മുതൽ അത്ലറ്റികോ താരമായ വിയേറ്റോ പക്ഷെ ഭൂരിപക്ഷം സമയവും ലോണിൽ വലൻസിയ, സെവിയ്യ ടീമുകൾക്ക് വേണ്ടിയാണ് കളിച്ചത്. യൂത്ത് ലെവലിൽ തിളങ്ങിയ താരത്തിന് തന്റെ സീനിയർ കരിയർ തിരിച്ചു പിടിക്കാനുള്ള അവസരമാണ്‌ ഇതോടെ കൈവന്നിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version