Site icon Fanport

മുൻ ബാഴ്സലോണ താരത്തെ സ്വന്തമാക്കി അലാവെസ്

അലക്സ് വിദാലിനെ സ്വന്തമാക്കി അലാവെസ്. ബാഴ്സയുടെ മുൻ പ്രതിരോധ താരമായ വിദാലിപ്പോൾ സെവിയ്യയുടെ താരമാണ്. ഒരു വർഷത്തെ ലോണിലാണ് സെവിയ്യയിൽ നിന്നും താരം ആലാവെസിലേക്ക് എത്തിയത്. 2015ലാണ് ബാഴ്സയിലേക്ക് വിദാൽ സെവിയ്യയിൽ നിന്നും കൂട് മാറുന്നത്.

മൂന്ന് സീസണിൽ ക്യാമ്പ് നൗവിൽ തുടർന്ന വിദാൽ 30 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിരുന്നു. 3 ഗോളുകളും നേടിയിരുന്നു. 8 മില്ല്യൺ യുറോ നൽകിയാണ് കഴിഞ്ഞ വർഷം സെവിയ്യ വീണ്ടും വിദാലിനെ ടീമിലെത്തിച്ചത്. പുതിയ ക്യാമ്പയിനിൽ ലാ ലീഗയിൽ കൂടുതൽ ഫസ്റ്റ് ടീം അവസരങ്ങൾ ലഭിക്കാനാണ് വിദാലിന്റെ ശ്രമം.

Exit mobile version