Site icon Fanport

വെസ്റ്റെഗാർഡിനെ ലെസ്റ്റർ സിറ്റി സ്വന്തമാക്കും

സൗതാമ്പ്ടന്റെ താരമായ ജന്നിക് വെസ്റ്റഗാർഡിനെ ലെസ്റ്റർ സിറ്റി സ്വന്തമാക്കും. പരിക്കേറ്റ ഫൊഫാനയ്ക്ക് പകരക്കാരനായാകും വെസ്റ്റ്ഗാർഡ് ലെസ്റ്റർ സിറ്റിയിലേക്ക് എത്തുന്നത്. വെസ്റ്റ്ഗാർഡും സൗതപ്ടണും ലെസ്റ്റർ സിറ്റിയുടെ ഓഫർ അംഗീകരിച്ചിട്ടുണ്ട്. 29കാരനായ താരം ലെസ്റ്റർ സിറ്റിയിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെക്കും. ഉടൻ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡെന്മാർക്ക് ദേശീയ ടീമിന്റെ ഭാഗമായി നിൽക്കുന്ന താരമാണ് വെസ്റ്റ്ഗാർഡ്.

2018മുതൽ വെസ്റ്റ്ഗാർഡ് സൗതാമ്പ്ടന്റെ ഒപ്പം ഉണ്ട്. സൗതാമ്പ്ടണായി നൂറോളം മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. മുമ്പ് ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാച്, വെർഡർ ബ്രെമൻ, ഹൊഫൻഹെയിം പോലുള്ള ജർമ്മൻ ക്ലബുകൾക്കായും താരം കളിച്ചിട്ടുണ്ട്.

Exit mobile version