Picsart 24 01 01 20 04 30 584

വരാനെയുടെ കരാർ പുതുക്കേണ്ട എന്ന് തീരുമാനിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് വരാനെയുടെ കരാർ പുതുക്കില്ല. താരത്തിന്റെ കരാർ ഒരു വർഷത്തേക്ക് കൂടെ പുതുക്കാനുള്ള വ്യവസ്ഥ ഉണ്ട് എങ്കിലും അത് ഉപയോഗിക്കേണ്ട എന്നാണ് യുണൈറ്റഡ് തീരുമാനം. ഇതോടെ ഈ ജനുവരി മുതൽ വരാനെക്ക് മറ്റു ക്ലബുകളുമായി ചർച്ചകൾ നടത്താം. വരാനെ വേതനം കുറക്കും എങ്കിൽ മാത്രം കരാർ പുതുക്കാം എന്നായിരുന്നു ക്ലബിന്റെ തീരുമാനം.

വരാനെയ്ക്ക് ആയി ജനുവരിയിൽ ഓഫറുകൾ വരികയാണെങ്കിലും യുണൈറ്റഡ് പരിഗണിക്കും. 15 മില്യണോളം ആണ് യുണൈറ്റഡ് താരത്തിനായി പ്രതീക്ഷിക്കുന്നത്. അവസാന രണ്ട് സീസണിൽ അധികമായി യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്ന വരാനെ അവസാന മാസങ്ങളിൽ ആദ്യ ഇലവനിൽ നിന്ന് അകന്നിരുന്നു. ഇപ്പോൾ ടെൻ ഹാഗ് അധിക മത്സരങ്ങളിലും വരാനെയെ ബെഞ്ചിൽ ഇരുത്തുകയാണ് പതിവ്. ഇതു കൊണ്ട് തന്നെ വരാനെ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട്.

അവസരം കിട്ടിയപ്പോൾ തിളങ്ങി എങ്കിലും താരത്തിന്റെ ഫിറ്റ്നസ് യുണൈറ്റഡിന് ആശങ്ക നൽകുന്നുണ്ട്.

Exit mobile version