Picsart 23 07 29 14 07 42 061

വാൻ ഡെ ബീകിനായി റയൽ സോസിഡാഡ് രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം വാൻ ഡെ ബീക് ഈ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താരത്തെ സ്വന്തമാക്കാനായി ഇപ്പോൾ സ്പാനിഷ് ക്ലബായ റയൽ സോസിഡാഡ് രംഗത്ത് ഉൺ. അവർ ഉടൻ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിനു മുന്നിൽ ഒരു ബിഡ് സമർപ്പിക്കും. പ്രീസീസൺ മത്സർങ്ങളിൽ വാൻ ഡെ ബീക് യുണൈറ്റഡിനായി ഇറങ്ങിയിരുന്നു‌. എന്നാലും വാൻ ഡെ ബീകിനെ വിൽക്കാൻ തന്നെയാണ് യുണൈറ്റഡ് ആഗ്രഹിക്കുന്നത്.

മൂന്ന് സീസണായി ക്ലബിൽ എത്തിയിട്ട് എങ്കിലും ഓർമ്മിക്കാൻ ഒരു നല്ല പ്രകടനം പോലും വാൻ ഡെ ബീക് നടത്തിയിട്ടില്ല. അതിനുള്ള അവസരങ്ങൾ താരത്തിന് കാര്യമായി ലഭിച്ചിട്ടും ഇല്ല. ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതോടെ വാൻ ഡെ ബീക് തിരികെ ഫോമിലേക്ക് എത്തും എന്നായിരുന്നു കരുതിയത്. എന്നാൽ വാൻ ഡെ ബീകിന് പരിക്ക് വില്ലനായി എത്തി. കഴിഞ്ഞ സീസൺ പൂർണ്ണമായും പരിക്ക് കാരണം താരത്തിന് നഷ്ടമായി എന്ന് പറയാം.

ഡച്ച് യുവതാരം ഒരു സീസൺ മുമ്പ് എവർട്ടണിൽ ലോണിലേക്ക് പോയെങ്കിലും അവിടെയും വാൻ ഡെ ബീകിന് തിളങ്ങാൻ ആയിരുന്നില്ല. ആകെ 580 മിനുട്ട് പ്രീമിയർ ലീഗ് ഫുട്ബോൾ മാത്രമാണ് രണ്ടര വർഷത്തിൽ വാൻ ഡെ ബീക് കളിച്ചത്.

Exit mobile version