Site icon Fanport

ഉറുഗ്വെയുടെ ലോകകപ്പ് താരത്തെ സ്വന്തമാക്കി മിലാൻ

ഉറുഗ്വെയുടെ ലോകകപ്പ് താരത്തെ സ്വന്തമാക്കി മിലാൻ. ഇറ്റാലിയൻ ക്ലബായ ജെനോവയുടെ ഉറുഗ്വെൻ താരം ഡിയാഗോ ലക്‌സൽട്ടിനെയാണ് എസി മിലാൻ ടീമിലെത്തിച്ചത്. പതിനാലു മില്യണിനാണ് ഈ ലെഫ്റ് ബാക്കിനെ റോസ്സോനേരികൾ ടീമിൽ എത്തിച്ചത്. ഇറ്റാലിയൻ ട്രാൻസ്ഫർ മാർക്കറ്റിൽ ഡെഡ്ലൈൻ തീരുന്നതിനു മുന്നാണ് ട്രാൻസ്ഫർ നടന്നത്.

ഡിഫെൻസാർ സ്പോർട്ടിങ്ങിലൂടെ കളിയാരംഭിച്ച ഡിയാഗോ ലക്‌സൽട്ട് 2013 ലാണ് ഇറ്റലിയിൽ എത്തുന്നത്. ഇന്റർ മിലാനാണ് പ്രതിരോധ താരത്തെ ഇറ്റലിയിൽ എത്തിച്ചത്. പിന്നീട് ബൊളോഞ്ഞയക്കും എംപോളിക്കും ജെനോവയ്ക്കും വേണ്ടി താരം കളിച്ചു. ഡിയാഗോയെ 2016 ലാണ് ജെനോവ ഇന്ററിൽ നിന്നും വാങ്ങിയത്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version