മാര്ഷ്യലിനായി ടോട്ടൻഹാം, വിട്ടു തരില്ലെന്ന് മൗറീൻഹോ

0

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് യുവതാരം ആന്തണി മാര്ഷ്യലിനായി ടോട്ടൻഹാം ഹോട്സ്പർട്സ് രംഗത്ത്. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പർസിന്റെ ഓഫർ നിരസിച്ചതായാണ് വാർത്തകൾ.

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഹോസെ മൗറീൻഹോ കൂടുതൽ പ്രതിരോധത്തിൽ ഊന്നിയുള്ള ടീമിനെ ആയിരിക്കും ഈ സീസണിൽ കളത്തിൽ ഇറക്കുക എന്നത് കൊണ്ട് തന്നെ മാര്ഷ്യലിന്റെ ഭാവി ഓൾഡ് ട്രാഫോഡിലെ ആശങ്കയിലാണ്. ഇന്റർ മിലാൻ താരം ഇവാൻ പെരിസിച്ചിനെ ടീമിൽ എത്തിക്കാൻ ശ്രമിച്ച സമയത്ത് മാര്ഷ്യലിനെ പകരമായി കൊടുക്കണമെന്നു ഇന്റർ മിലാൻ ആവശ്യപ്പെട്ടിരുന്നു എങ്കിലും മൗറീൻഹോയും സംഘവും നിരസിച്ചിരുന്നു. സീസണിൽ ഇതുവരെ പുതിയ സൈനിങ്‌ ഒന്നും നടത്താത്ത ടോട്ടൻഹാം കെയ്‌നിനു കൂട്ടായി ഒരു സ്‌ട്രൈക്കറെ ടീമിൽ എത്തിക്കുമെന്ന് ഉറപ്പാണ്, പക്ഷെ മാര്ഷ്യലിനായി ബിഡ് നൽകി എന്ന വാർത്ത ടോട്ടൻഹാം മാനേജർ പോചെട്ടീനോ നിരസിച്ചിട്ടുണ്ട്.

2015ൽ സമ്മർ ട്രാൻസ്‌ഫർ സീസണിന്റെ അവസാനത്തിൽ മൊണോക്കോയിൽ നിന്നും ഏകദേശം 36 മില്യൺ പൗണ്ട് തുകയ്ക്കാണ് അന്നത്തെ യുണൈറ്റഡ് മാനേജർ ലൂയിസ് വാൻഹാൽ മാര്ഷ്യലിനെ ഓൾഡ് ട്രാഫോഡിൽ എത്തിച്ചത്. തടുർന്ന് ലിവര്പൂളിനെതിരായ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ കണ്ടെത്തി മികച രീതിയിൽ തുടങ്ങിയ മാർഷ്യൽ ആ സീസണിൽ യുണൈറ്റഡ് ടോപ് സ്‌കോറർ ആയിരുന്നു. ആദ്യ സീസണിൽ തന്നെ തന്റെ പ്രകടനം കൊണ്ട് ഫാൻ ഫേവറിറ്റ് ആയ മാർഷ്യൽ പക്ഷെ വൻഹാലിനു പകരക്കാരനായി വന്ന മൗറീൻഹോക്ക് കീഴിൽ സ്ഥിരതയില്ലാത്ത പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Leave A Reply

Your email address will not be published.