ബെല്ലൊട്ടിക്കായി 70 മില്യൺ വല വിരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

ടോറിനോയുടെ സ്‌ട്രൈക്കർ ആന്ദ്രേ ബെല്ലൊട്ടിക്കായി ഏകദേശം 70 മില്യൺ യൂറോ വാഗ്ദാനം ചെയ്തു മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്. കഴിഞ്ഞ സീസണിൽ ടോറിനോക്കായി 32 ഗോളുകൾ ആണ് ഈ ഇറ്റാലിയൻ സ്‌ട്രൈക്കർ അടിച്ചു കൂട്ടിയത്. ബെല്ലൊട്ടിക്കായി റയൽ മാഡ്രിഡ്, ആഴ്‌സണൽ ടീമുകളും രംഗത്തുണ്ടായിരുന്നു.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഏറ്റവും കൂടുതൽ ഗോൾ സ്‌കോർ ചെയ്ത സ്ലാട്ടൻ ഇബ്രാഹിമോവിച് ഇപ്രാവശ്യം ടീമിനോടൊപ്പം ഇല്ല എന്നത് കൊണ്ട് തന്നെ മികച്ച ഒരു സ്‌ട്രൈക്കർക്കായി മാഞ്ചസ്റ്റർ വലിയ തുക മുടക്കും എന്ന് തന്നെയാണ് കരുതപ്പെടുന്നത്. അന്റോണിയോ ഗ്രീസ്മാനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട നിലയിലാണുള്ളത്, അതുകൊണ്ടു തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡിന്റെ അൽവാരോ മൊറാട്ട, ടോറിനോയുടെ ബെല്ലൊട്ടി എന്നിവരെയാണ് ലക്‌ഷ്യം വെക്കുന്നത്. ഒരു മാസത്തോളമായി മൊറാട്ടയുടെ ട്രാൻസ്ഫർ വാർത്തകൾ പ്രചരിക്കുന്നുണ്ട് എങ്കിലും അതെല്ലാം ഡിഹെയയിൽ തട്ടിത്തടഞ്ഞു നിൽക്കുകയാണ്.

കഴിഞ്ഞ സീസണിൽ ടോറിനോക്കായി മികച്ച പ്രകടനമാണ് 23കാരനായ ബെല്ലൊട്ടി കാഴ്ചവെച്ചത്. ടോറിനോയെ സീരി എയിൽ ഒൻപതാം സ്ഥാനത്തെത്തിക്കാനും ഈ ഇറ്റലിക്കാരനു കഴിഞ്ഞു. അതെ സമയം ബെല്ലൊട്ടിയുടെ റിലീസ് ക്ലോസ് തുകയായ 100 മില്യൺ ടോറിനോ ആവശ്യപ്പെടുന്നത്. ഹോസെ മൗറീഞ്ഞോയുടെ ശൈലിക്ക് ചേർന്ന് പോവുന്ന കളിക്കാരനായത് കൊണ്ട് തന്നെ ബെല്ലൊട്ടി മാഞ്ചസ്റ്ററിൽ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement