Picsart 23 08 02 22 58 18 379

ബ്രൈറ്റൺ മുന്നേറ്റനിര താരം ജർമ്മൻ ക്ലബിൽ

ഇംഗ്ലീഷ് ക്ലബ് ബ്രൈറ്റൺ മുന്നേറ്റനിര താരം ഡെന്നിസ് ഉണ്ടവ് ജർമ്മൻ ക്ലബ് സ്റ്റുഗാർട്ടിൽ ചേർന്നു. സീസൺ ലോൺ അടിസ്‌ഥാനത്തിൽ ആണ് ജർമ്മൻ താരം സ്റ്റുഗാർട്ടിൽ ചേർന്നത്. ഇത് ഇരു ക്ലബുകളും സ്ഥിരീകരിച്ചു.

താരത്തെ പിന്നീട് ജർമ്മൻ ക്ലബിന് സ്വന്തമാക്കാനുള്ള വ്യവസ്ഥയും ലോൺ കാരാറിൽ ഉണ്ട്. ബെൽജിയം ക്ലബ് യൂണിയൻ എസ്.ജിയിൽ നിന്നു ബ്രൈറ്റണിൽ എത്തിയ 27 കാരനായ താരം അവർക്ക് ആയി 30 കളികളിൽ നിന്നു 8 ഗോളുകൾ ആണ് നേടിയത്.

Exit mobile version