ബാഴ്സയിൽ തുടരുമെന്ന് ഫ്രഞ്ച് ഡിഫൻഡർ

- Advertisement -

ബാഴ്സയിൽ തന്നെ തുടരുമെന്ന് ഫ്രഞ്ച് യുവ ഡിഫൻഡർ സാമുവൽ ഉംറ്റിറ്റി. ഇപ്പോൾ ഫ്രാൻസിന്റെ ലോകകപ്പ് ക്യാമ്പിൽ ഉള്ള താരം തന്റെ കരാറുമായുള്ള പ്രശ്നങ്ങൾ ഉടൻ അവസാനിപ്പിക്കും എന്ന സൂചനകൾ നൽകി. ഇപ്പോഴും കരാർ പുതുക്കൽ അന്തിമം ആയില്ല എന്ന് പറഞ്ഞെങ്കിലും ചർച്ചകൾ നടക്കുകയാണ് എന്ന് ഉംറ്റിറ്റി പറഞ്ഞു.

ലോകകപ്പ് കഴിഞ്ഞാലെ ചിലപ്പോൾ കരാർ ഒപ്പു വെക്കൂ എന്നും പക്ഷെ താൻ ബാഴ്സയിൽ തന്നെ തുടരുമെന്നാണ് തന്റെ വിശ്വാസം എന്നും ഫ്രഞ്ച് താരം പറഞ്ഞു. സഹ ഫ്രഞ്ച് താരം ഗ്രീസ്മെൻ ബാഴ്സയിലേക്ക് വരുകയാണെങ്കിൽ ബാഴ്സലോണയ്ക്ക് അത് കരുത്താകും എന്നും ഉംറ്റിറ്റി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement