Site icon Fanport

ഉഗാർതയെ വാങ്ങണം എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കസെമിറോയെ വിൽക്കണം

ഈ ട്രാൻസ്ഫർ വിൻഡോയിൽ മാനുവൽ ഉഗാർതയെ വാങ്ങാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഈ നീക്കം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് എന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഫിനാൻഷ്യൽ ഫെയർ പ്ലേ പ്രശ്നം ഉള്ളതിനാൽ കസെമിറോ ക്ലബ് വിട്ടാൽ മാത്രമെ ഉഗാർതെക്ക് ആയുള്ള നീക്കം മുന്നോട്ട് പോകൂ.

മാഞ്ചസ്റ്റർ. 24 07 17 02 11 54 377

23കാരനായ ഉഗാർതയെ പിഎസ്ജി വിൽക്കാൻ ഒരുക്കമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫറിനായി കാത്തു നിൽക്കുകയാണ് പി എസ് ജി ഇപ്പോൾ. കാസെമിറോയെ വിൽക്കാൻ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതുവരെ ഔദ്യോഗിക ബിഡുകൾ ഒന്നും കസെമിറോയ്ക്ക് ആയി വന്നിട്ടില്ല.

ഉഗാർതെയെ വാങ്ങാൻ ആയില്ല എങ്കിൽ യുണൈറ്റഡ് ഒരു ലോൺ നീക്കത്തിനായും ശ്രമിക്കും. അടുത്ത സീസണിൽ പിഎസ്ജിയിൽ ലൂയിസ് എൻറിക്വെയുടെ പ്ലാനുകളിൽ ഉഗാർതെ ഇല്ല‌ അവർ ഇപ്പോൾ പുതിയ മിഡ്ഫീൽഡർമാർക്കായുള്ള അന്വേഷണത്തിലാണ്.

Exit mobile version