Site icon Fanport

ഉഗാർതെയ്ക്ക് ആയി മാഞ്ചസ്റ്റർ യുണൈറ്റഡ് 60 മില്യൺ നൽകില്ല, PSG ട്രാൻസ്ഫർ ഫീ കുറച്ചില്ല എങ്കിൽ വേറെ താരങ്ങളെ നോക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലേക്കെത്തിൽകാൻ ശ്രമിച്ചിരുന്ന പാരീസ് സെൻ്റ്-ജർമെയ്ൻ താരം മാനുവൽ ഉഗാർതെയിൽ നിന്ന് ക്ലബ് അകലുന്നു. ഉഗാർതെയ്ക്ക് ആയി പി എസ് ജി ആവശ്യപ്പെടുന്ന വലിയ തുകയാണ് പ്രശ്നം. പി എസ് ജി ആവശ്യപ്പെട്ട 60 മില്യൺ മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകാൻ ഒരുക്കമല്ല എന്ന് ഡേവിഡ് ഓർൺസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു. പി എസ് ജി ട്രാൻസ്ഫർ ഫീ കുറക്കാൻ തയ്യാറായില്ല എങ്കിൽ യുണൈറ്റഡ് മറ്റു താരങ്ങളെ നോക്കി പോകും എന്ന് ക്ലബ് പി എസ് ജിയെ അറിയിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡ് 24 06 29 12 57 09 104

ഉറുഗ്വേക്ക് ആയി കോപ അമേരിക്കയിൽ ഉൾപ്പെടെ നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള താരമാണ് ഉഗാർതെ. അദ്ദേഹവുമായി യുണൈറ്റഡ് കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. എന്നാ ട്രാൻസ്ഫർ ഫീ പ്രശ്നമാവുകയായുരുന്നു.

കാസെമിറോ ഫോമിലല്ല എന്നതും അമ്രബതിന്റെ ലോൺ യുണൈറ്റഡ് പുതുക്കില്ല എന്നതിനാലും യുണൈറ്റഡിന് ഒരു ഡിഫ്സ്ൻസീവ് മിഡ്ഫീൽഡറെ ആവശ്യമാണ്. ഉറുഗ്വേ താരമായ ഉഗാർതെ കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരിന്നു പി എസ് ജിയിൽ എത്തിയത്. മുമ്പ് സ്പോർടിങിനായി 2 വർഷത്തോളം കളിച്ചിട്ടുണ്ട്.

Exit mobile version