Picsart 24 08 27 11 45 25 616

ഉഗാർതെ ഇന്ന് മാഞ്ചസ്റ്ററിൽ എത്തും

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലേക്ക് ഉഗാർതെ എത്തും എന്ന് ഉറപ്പാകുന്നു. താരം ഇന്ന് സാങ്കേതിക നടപടികൾ പൂർത്തിയാക്കാനായി മാഞ്ചസ്റ്ററിലേക്ക് എത്തും. പി എസ് ജിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്‌. ഉഗാർതെയെ ലോണിൽ സ്വന്തമാക്കാൻ ആണ് ആദ്യം യുണൈറ്റഡ് നോക്കിയത് എങ്കിലും മക്ടോമിനെയെ വിൽക്കാൻ ആയതോടെ യുണൈറ്റഡ് ഉഗാർതെയെ സ്ഥിരകരാറിൽ തന്നെ സ്വന്തമാക്കും.

മാഞ്ചസ്റ്റർ യുണൈറ്റഡും പി എസ് ജിയും തമ്മിൽ ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ ഒരു ധാരണയിൽ ഉടൻ എത്തും. 50 മില്യൺ ആകും ട്രാൻസ്ഫർ തുക. ഉഗാർതെ ക്ലബ് വിടണം എന്ന് ആവശ്യപ്പെടുന്നത് കൊണ്ട് തന്നെ പി എസ് ജി താരത്തെ വില്ല്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്.

ഉറുഗ്വേക്ക് ആയി കോപ അമേരിക്കയിൽ ഉൾപ്പെടെ നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള താരമാണ് ഉഗാർതെ. അദ്ദേഹവുമായി യുണൈറ്റഡ് നേരത്തെ തന്നെ കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. ഉറുഗ്വേ താരമായ ഉഗാർതെ കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു പി എസ് ജിയിൽ എത്തിയത്. മുമ്പ് സ്പോർടിങിനായി 2 വർഷത്തോളം കളിച്ചിട്ടുണ്ട്.

Exit mobile version