ഇറ്റാലിയൻ യുവതാരത്തെ ടീമിൽ എത്തിച്ച് ടോട്ടനം

ഇറ്റാലിയൻ യുവതാരത്തെ ടീമിൽ എത്തിച്ച് ടോട്ടനം

ഉദിനീസിൽ നിന്നും യുവതാരം ഡെസ്റ്റിനി ഉഡോഗിയെ ടോട്ടനം ടീമിൽ എത്തിക്കുന്നു. ഏകദേശം പതിനഞ്ച് മില്യൺ പൗണ്ട് ആണ് കൈമാറ്റ തുക. കൈമാറ്റം പൂർത്തി ആയാലും തരാതെ ടോട്ടനം ഉടനെ ടീമിലേക്ക് എത്തിക്കുന്നില്ല. ഈ സീസണിൽ താരത്തെ ഉദിനീസിലേക്ക് തന്നെ ലോണിൽ കൈമാറാൻ ആണ് പദ്ധതി. അഞ്ച് വർഷത്തെ കരാർ ടോട്ടനം പത്തൊമ്പത്കാരനായ താരത്തിന് നൽകുന്നത്.

വേറൊണ യൂത്ത് ടീമുകളിലൂടെ വളർന്ന അവരുടെ സീനിയർ ടീമിനായും അരങ്ങേറി. തുടർന്ന് താരത്തെ ഉദിനീസ് ലോണിൽ ടീമിലേക്ക് എത്തിച്ചു. പിന്നീട് ഉഡോഗിയെ ടീം സ്വന്തമാക്കി. അവസാന സീസണിൽ ടീമിനായി മുപ്പത്തഞ്ചോളം ലീഗ് മത്സരങ്ങളിൽ ഇറങ്ങി. അഞ്ച് ഗോളും മൂന്ന് അസിസ്റ്റും നേടി താരം വമ്പൻ ടീമുകളുടെ നോട്ടപ്പുളളിയായി. ഇടത് വിങ് ബാക്ക് സ്ഥാനത്ത് വേഗവും കരുത്തും കൊണ്ട് ടീമിന് മുതൽക്കൂട്ടവുന്ന താരത്തെ കോച്ച് അന്റോണിയോ കോണ്ടെയുടെ പ്രത്യേക താല്പര്യപ്രകാരം കൂടിയാണ് ടോട്ടനം ടീമിലേക്ക് എത്തിക്കുന്നത്. ലണ്ടനിൽ മെഡിക്കൽ പരിശോധനകൾക്ക് വേണ്ടി എതിയിട്ടുള്ള താരം നടപടികൾ പൂർത്തിയാക്കി ഇറ്റലിയിലേക്ക് മടങ്ങും.

Story Highlight: Udogie join Spurs