ഉദയ അൽ മിൻഹാൽ വളാഞ്ചേരി ഒരുങ്ങുന്നു, ജറീഷും ശഫീലും ആദ്യ സൈനിങ്ങ്

കഴിഞ്ഞ തവണ നിറം മങ്ങിപ്പോയ അൽ മിൻഹാൽ വളാഞ്ചേരി ഇത്തവണ ഉദയയുടെ കീഴിൽ തിരിച്ചുവരികയാണ്. പുതിയ സീസണിലേക്കുള്ള ഒരുക്കത്തിൽ രണ്ടു മിന്നും താരങ്ങളെയാണ് ക്ലബ് പുതുതായി സൈൻ ചെയ്തിരിക്കുന്നത്. കോഴിക്കോടുകാരായ ജറീഷും ശഫീലും.

റൈറ്റ് വിങ്ങ് ബാക്കായി കഴിഞ്ഞ സീസണിൽ സബാൻ കോട്ടക്കലിനു വേണ്ടി തിളങ്ങിയ താരമാണ് ജറീഷ്. ഫിഫാ മഞ്ചേരിക്കും ജവഹറിനും വേണ്ടി മുൻ വർഷങ്ങളിൽ തിളങ്ങിയ താരമാണ് ഈ കോഴിക്കോട് കക്കോടി സ്വദേശി.

ജറീഷിന്റെ കൂടെ തന്നെ അൽ മിൻഹാലിന്റെ ഭാഗമായിരിക്കുന്ന ശഫീൽ കോഴിക്കോട് കപ്പക്കൽ സ്വദേശിയാണ്. കഴിഞ്ഞ സീസണിൽ മെഡിഗാഡ് അരീക്കോട് സബാൻ കോട്ടക്കൽ എന്നീ ടീമുകൾക്ക് വേണ്ടി ജേഴ്സി അണിഞ്ഞിട്ടുണ്ട്. മഞ്ചേരി ഫൈനലിലൊക്കെ സൂപ്പർ സ്റ്റുഡിയോക്കു വേണ്ടിയും ബൂട്ടു കെട്ടിയിരുന്നു. വിങ്ങ് ബാക്കായ ശഫീൽ ഇടതും വലതും വിങ്ങിൽ ഒരോ പോലെ കളിക്കുന്ന താരമാണ്. അണ്ടർ 20 താരം കൂടിയാണ് ശഫീൽ.

ഉദയയുടെ കീഴിൽ തീർത്തും പുതിയ മാനേജ്മെന്റുമായാണ് അൽ മിൻഹാൽ വളാഞ്ചേരി ഇത്തവണ എത്തുന്നത്. മുനീർ പീച്ചുവിന്റെയും സപ്പറിന്റേയും കീഴിലാണ് ഉദയ അൽ മിൻഹാൽ വളാഞ്ചേരി പോരിനായി ഒരുങ്ങുന്നത്. പൊന്നും വിലകൊടുത്ത് മികച്ച താരങ്ങളെ അണിനിരത്തി അടുത്ത സീസണിലെ സെവൻസ് ലോകം വാഴാനാണ് പുതിയ മാനേജ്മെന്റിന്റെ കീഴിയിൽ ഉദയ വരുന്നത്.

 

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleരണ്ടാം നിരക്കാരെ പരീക്ഷിച്ച് ജര്‍മ്മനി, ലക്ഷ്യം കപ്പ് തന്നെ
Next articleകുട്ടന്റെ ഹാട്രിക്ക് മാജിക്കിലൊരു ഫിഫാ തിരിച്ചുവരവ്, സീസൺ മെമ്മറീസ്