Site icon Fanport

തുർക്കി ദേശീയ ടീം മധ്യനിര താരത്തെ വാറ്റ്ഫോർഡ് സ്വന്തമാക്കി

തുർക്കി അന്താരാഷ്ട്ര മിഡ്ഫീൽഡർ ഒസാൻ തുഫാനെ പ്രീമിയർ ലീഗ് ക്ലബായ വാറ്റ്ഫോർഡ് സ്വന്തമാക്കി. ഫെനർബാചിൽ നിന്ന് ഒരു സീസൺ നീണ്ട വായ്പയിൽ ആണ് താരം വാറ്റ്ഫോർഡിലേക്ക് എത്തുന്നത്. 26-കാരൻ തന്റെ നാട്ടിൽ ഏകദേശം പത്ത് വർഷത്തെ ഫസ്റ്റ് ഡിവിഷൻ പരിചയസമ്പത്തുമായാണ് പ്രീമിയർ ലീഗിൽ എത്തുന്നത്. തുർക്കി ദേശീയ ടീമിനായി 64 മത്സരങ്ങൾ ഇതിനകം താരം കളിച്ചിട്ടുണ്ട്.

2015 ൽ സൂപ്പർ ലിഗ് എതിരാളികളായ ഫെനർബാചിലേക്ക് പോകുന്നതിനുമുമ്പ് തുഫാന്റെ കരിയർ ബർസാസ്‌പോറിലായിരുന്നു ആരംഭിച്ചത്, അവിടെ അദ്ദേഹം 174 കളിച്ചിട്ടുണ്ട്. അലന്യാസ്‌പോറിൽ ഒരു വർഷം ലോണിലും താരം കളിച്ചിട്ടുണ്ട്.

Exit mobile version