Site icon Fanport

മാഞ്ചസ്റ്ററിന്റെ ടുവൻസെബെ ഇനി ആസ്റ്റൺ വില്ലയിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ സെന്റർ ബാക്ക് ടുവൻസബെയെ ക്ലബ് ലോണിൽ അയച്ചു. പ്രീമിയർ ലീഗ് ക്ലബ് തന്നെയായ ആസ്റ്റൺ വില്ലയാണ് ടുവൻസബെയെ സൈൻ ചെയ്തിരിക്കുന്നത്. സീസൺ അവസാനം വരെയാണ് ലോൺ. ലോണിന് അവസാനം താരത്തെ വാങ്ങാൻ വില്ലയ്യ്ക്ക് കഴിയില്ല. ന്യൂകാസിലും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും മുമ്പ് ആസ്റ്റൺ വില്ലയിൽ കളിച്ചിട്ടുള്ള ടുവൻസബെ വില്ലയിലേക്ക് തന്നെ പോകാൻ താല്പര്യപ്പെടുക ആയിരുന്നു‌.

വരാനെയെ സൈൻ ചെയ്തതോടെയാണ് ടുവൻസെബെയെ ലോണിൽ അയക്കാം എന്ന് യുണൈറ്റഡ് തീരുമാനം എടുത്തത്. കഴിഞ്ഞ സീസണിൽ ക്ലബിനൊപ്പം തന്നെ തുടർന്നു എങ്കിലും ടുവൻസെബെക്ക് യുണൈറ്റഡിൽ അധികം അവസരം ലഭിച്ചിരുന്നില്ല. യുണൈറ്റഡ് ആരാധകർ വലിയ ഭാവി പ്രവചിക്കുന്ന താരത്തെ വിൽക്കാൻ ക്ലബ് ഒരുക്കമല്ല. 23കാരനായ താരം നേരത്തെ ആസ്റ്റൺ വില്ലയിൽ ലോൺ അടിസ്ഥാനത്തിൽ രണ്ടു സീസണിൽ കളിച്ചിരുന്നു. അന്ന് ആസ്റ്റൺ വില്ലയുടെ ഏറ്റവും മികച്ച സെന്റർ ബാക്കായിരുന്നു ടുവൻസബെ. അന്ന് ആസ്റ്റൺ വില്ലയുടെ പ്രമോഷനിൽ താരം വലിയ പങ്കുവഹിച്ചിരുന്നു.

Exit mobile version