ഈജിപ്ഷ്യൻ ട്രെസഗ്വേ ഇനി ആസ്റ്റാൺ വില്ലയിൽ

ഈജിപ്ത് ദേശീയ താരം മഹമോദ് ഹസൻ ഇനി പ്രീമിയർ ലീഗ് ക്ലബ്ബായ വില്ലയിൽ. ടർക്കിഷ് ക്ലബ്ബ് കസിംപാസയിൽ നിന്നാണ് താരം പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. മുൻ ഫ്രാൻസ് ഇതിഹാസ താരം ഡേവിഡ് ട്രെസഗ്വേയുമായുള്ള സാമ്യം കാരണം താരം പൊതുവെ ട്രെസഗ്വേ എന്ന പേരിലാണ് അറിയപ്പെടുന്നത്.

 

24 വയസുകാരനായ താരം 40 തവണ ഈജിപ്ത് ദേശീയ ജേഴ്സി അറിഞ്ഞിട്ടുണ്ട്. സ്‌ട്രൈക്കറായ താരം ആന്ദർലച്ചിൽ നിന്നാണ് ടർക്കിഷ് ലീഗിലേക്ക് ലോണിൽ പോകുന്നത്. വില്ല ഈ സീസണിൽ ടീമിൽ എത്തിക്കുന്ന ഒൻപതാമത്തെ താരമാണ് ട്രെസഗ്വേ. ടോട്ടൻഹാമിന് എതിരെയാണ് വില്ലയുടെ ആദ്യ ലീഗ് മത്സരം.

Exit mobile version