ചെൽസി ഡിഫൻഡർ ട്രെവോ ചലോബ ക്ലബ് വിടും | Report

ചെൽസി ഡിഫൻഡർ ട്രെവോ ചലോബ ക്ലബ് വിടാൻ സാധ്യത. താരം ലോണിൽ സീരി എയിലേക്ക് പോകാൻ ആണ് സാധ്യത. ചലോബയ്ക്ക് വേണ്ടി മിലാനും ഇന്ററും റോമയും രംഗത്ത് ഉണ്ട്. കൂടുതൽ കളിക്കാനുള്ള സമയം ലഭിക്കുന്നതിനായാണ് ചലോബയെ ലോണിൽ വിടുന്നത്. താരം കഴിഞ്ഞ സീസണിൽ മാച്ച് സ്ക്വാഡിൽ സ്ഥിരാംഗം ആയിരുന്നു എങ്കിലും സ്റ്റാർടിങ് ഇലവനിൽ എത്താൻ പലപ്പോഴും പ്രയാസപ്പെട്ടു.

ചെൽസി

ലോണിൽ താരത്തെ നൽകും എങ്കിലും താരത്തെ സീസണിന്റെ അവസാനത്തിൽ വാങ്ങാനുള്ള ഓപ്ഷൻ ലോണിൽ താരത്തെ സ്വന്തമാക്കിന്നവർക്ക് ലഭിക്കില്ല. ചലോബയ്ക്ക് കഴിഞ്ഞ മാസം ആയിരുന്നു 23 വയസ്സ് തികഞ്ഞത്‌. ഇംഗ്ലീഷ് താരങ്ങളാൽ സമ്പന്നമായ റോമയിൽ പോകാൻ ചലോബ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ ഇന്റർ മിലാൻ ആണ് ഈ ചർച്ചയിൽ ഇപ്പോൾ ഏറ്റവും മുന്നിൽ.