Picsart 23 08 29 09 50 01 909

ചെൽസിയുടെ ചലോബയെ സ്വന്തമാക്കാൻ ബയേൺ

ചെൽസിയുടെ യുവ ഡിഫൻഡർ ട്രെവോ ചലോബയ്ക്ക് ആയി ബയേൺ രംഗത്ത്. ബയേൺ താരത്തെ ലോണിൽ സ്വന്തമാക്കാൻ ആണ് ശ്രമിക്കുന്നത്. എന്നാൽ ലോണിൽ താരത്തെ വിട്ടു നൽകാൻ ചെൽസി ഒരുക്കമല്ല. അവർ സ്ഥിര കരാറിൽ ചലോബയെ വിൽക്കാൻ ആണ് ആഗ്രഹിക്കിന്നത്. 30 മില്യൺ യൂറോ നൽകിയാണ് ബയേൺ മ്യൂണിക്കിന് താരത്തെ സ്വന്തമാക്കാം എന്ന് ചെൽസി പറയുന്നു.

ആക്‌സൽ ഡിസാസിയുടെ വരവോടെ ചലോബ ക്ലബ് വിടും എന്ന് ഉറപ്പായിരുന്നു‌. മറുവശത്ത് ബയേണ് ബെഞ്ചമിൻ പവാർഡ് ക്ലബ് വിടും എന്നത് കൊണ്ട് ബാക്ക് ലൈൻ ശക്തപ്പെടുത്തേണ്ടതുണ്ട്. ചലോബ മുമ്പ് തോമസ് ടൂഷലിന് കീഴിൽ കളിച്ചിട്ടുണ്ട് എന്നതും താരത്തെ ബയേൺ ലക്ഷ്യമിടാനുള്ള കാരണമാണ്.

24കാരനായ ചലോബ 2007 മുതൽ ചെൽസിക്ക് ഒപ്പം ഉണ്ട്. 2018ൽ ചെൽസിക്ക് ആയി സീനിയർ അരങ്ങേറ്റം നടത്തി. അതിനു ശേഷം അമ്പതോളം മത്സരങ്ങൾ ചെൽസിക്ക് ആയി കളിച്ചു. എന്നാൽ അവസാന സീസണിൽ താരം ആദ്യ ഇലവനിൽ നിന്ന് പിറകോട്ട് പോയിരുന്നു.

Exit mobile version