Site icon Fanport

യുവ പ്രതീക്ഷ ട്രയോരെ വോൾവ്സിൽ

മിഡിൽസ്ബ്രോയുടെ യുവ സെൻസേഷൻ ആഡമ ട്രയോരെയെ വോൾവ്സ് സ്വന്തമാക്കി. 22 കാരനായ തരം ഇന്ന് മെഡിക്കൽ കഴിഞ്ഞ് വോൾവ്സുമായി കരാറിൽ ഒപ്പിട്ടു. അഞ്ചു വർഷത്തേക്കാണ് ട്രയോരെയുടെ കരാർ. കഴിഞ്ഞ സീസണിൽ മിഡിൽസ്ബ്രോയുടെ സീസണിലെ മികച്ച താരമായി ട്രയോരെയെ തിരഞ്ഞെടുത്തിരുന്നു.

ബാഴ്സലോണ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ട്രയോരെ. മുമ്പ് ആസ്റ്റൺ വില്ലയ്ക്കായും കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മിഡിൽസ്ബ്രോയ്ക്കായി അഞ്ചു ഗോളുകളും 10 അസിസ്റ്റും സംഭാവന ചെയ്തിരുന്നു. സ്പെയിനിന്റെ യുവ ടീമുകളെയും ട്രയോരെ പ്രതിനിധീകരിച്ചിട്ടുണ്ട്. വോൾവ്സിന്റെ ഈ സീസണിലെ അഞ്ചാം സൈനിംഗാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version