മുൻ സിറ്റി ഗോൾകീപ്പർ ചെൽസിയിൽ

- Advertisement -

മുൻ മാഞ്ചെസ്റ്റെർ സിറ്റി ഗോൾകീപ്പർ ബില്ലി കാബലേറൊ ചെൽസിയിൽ ചേർന്നു. ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് അർജെന്റീനക്കാരനായ കാബലേറൊ നീലപ്പടയിൽ എത്തിയത്. ചെൽസി വിട്ട അസ്മിർ ബെഗോവിച്ചിന്റെ പകരക്കാരായയാവും കാബലേറൊ ചെൽസിയുടെ വല കാക്കുക.

കഴിഞ്ഞ സീസൺ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ അവസാനിച്ച കാബലേറൊ ട്രാൻസ്ഫർ സീസണിന്റെ തുടക്കത്തിൽ തന്നെ ചെൽസിയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇംഗ്ലീഷ് ട്രാൻസ്ഫർ വിൻഡോ ഔദ്യോഗികമായി തുറക്കുന്ന ഇന്നാണ് പക്ഷെ ചെൽസി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചെൽസിയുടെ ഒന്നാം നമ്പർ ഗോളി തിബോ കോർട്ടോ ക്ക് പിന്നിൽ ചെൽസിയുടെ രണ്ടാം നമ്പർ ഗോളി ആയിരിക്കും കാബലേറൊ. പക്ഷെ 35 വയസിലും മികച്ച ഫോമിലുള്ള കാബലേറൊ ചെൽസിക്ക് മുതൽ കൂട്ട് തന്നെയാവും. കഴിഞ്ഞ സീസണിൽ ജോ ഹാർട്ടിന് പകരം സീസൺ തുടക്കത്തിൽ ഗോൾ വല കാത്ത കാബലേറൊ പിന്നീട് ബ്രാവോ ഫോം ഇല്ലാതെ വിഷമിച്ചപ്പോഴും സിറ്റിയുടെ ഗോൾ വല കാത്തിരുന്നു.

2014 ഇൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുന്നതിനു മുൻപ് സ്പാനിഷ് ടീമായ മലാഗയുടെ ഒന്നാം നമ്പർ ഗോളിയായിരുന്നു. മലാഗക്കായി 117 മത്സരങ്ങൾ കളിച്ച താരം പിന്നീട് സിറ്റിയിലെത്തിയതോടെ ജോ ഹാർട്ടിന് പിറകിൽ രണ്ടാം ഗോൾ കീപ്പറുടെ സ്ഥാനത്തായി. 2016 ഇൽ ലീഗ് കപ്പ് ഫൈനലിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ലിവർപൂളിനെതിരെ മികച്ച സേവുമായി സിറ്റിക്ക് കിരീടം നേടിക്കൊടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement