സ്വിസ്സ് ഗോൾ കീപ്പറെ സ്വന്തമാക്കി ബൊറൂസിയ ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗ്‌ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ട് ഫ്രീ ട്രാൻസ്ഫെറിൽ സ്വിസ്സ് ഗോൾ കീപ്പറായ മാർവിൻ ഹീറ്റ്സിനെ സ്വന്തമാക്കി. നിലവിൽ ഓഗ്സ്ബർഗിന്റെ ഗോൾകീപ്പറായ മാർവിൻ മൂന്നു വർഷത്തെ കരാറിലാണ് സിഗ്നൽ ഇടൂന പാർക്കിലെത്തുന്നത്. കഴിഞ്ഞാ അഞ്ചു വർഷക്കാലമായി ഓഗ്സ്ബർഗിലായിരുന്നു മാർവിൻ ഹീറ്റ്‌സ്.

സ്വിസ്സ് ദേശീയ ടീമിന് വേണ്ടി രണ്ടു തവണ ജേഴ്സിയണിഞ്ഞിട്ടുണ്ട് മാർവിൻ ഹീറ്റ്‌സ്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കിടയിൽ മാർവിൻ ഹീറ്റ്‌സ് അറിയപ്പെടുന്നത് പെനാൽറ്റി തടയാൻ വ്യത്യസ്തമായ ഒരു തന്ത്രം ഉപയോഗിച്ച വൈറൽ വീഡിയോയെ തുടർന്നാണ്. ഓഗ്സ്ബർഗിന്റെ കൊളോനുമായുള്ള മത്സരത്തിൽ ഓഗ്സ്ബർഗിനെതിരെ ഒരു പെനാൽറ്റി റഫറി അനുവദിച്ചു. റഫറിയുമായി താരങ്ങൾ സംസാരിക്കുന്നതിനിടെ പെനാൽറ്റി എടുക്കുന്ന പിച്ച് നശിപ്പിക്കാൻ ഹീറ്റ്സിനായി. പെനാൽറ്റി എടുത്ത ആന്റണി മോഡസ്റ്റെ തെന്നി വീഴുകയും പന്ത് ലക്ഷ്യം കാണാതിരിക്കുകയും ചെയ്തു. സ്വിസ്സ് കോച്ച് ലൂസിയൻ ഫാവരെ ഡോർട്ട്മുണ്ടിൽ എത്തുന്നതിനു മുന്നാടിയായാണ് ഡോർട്ട്മുണ്ടിന്റെ സ്വിസ്സ് ഗോളി റോമൻ ബുർക്കിക്ക് കൂട്ടായി മാർവിൻ ഹീറ്റ്‌സെത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലുംഗിസാനി ഗിഡിയുടെ മാന്ത്രിക സ്പെല്ലിനു ശേഷം കരുണ്‍ നായരുടെ മികവില്‍ പഞ്ചാബിനു 153 റണ്‍സ്
Next articleമൂന്നാം ടി20യിലും ദക്ഷിണാഫ്രിക്കയ്ക്ക് ജയം