കാരാസ്കോയെ റാഞ്ചാൻ ബയേൺ മ്യൂണിക്ക്

- Advertisement -

അത്ലെറ്റിക്കോ മാഡ്രിഡിന്റെ വിങ്ങർ യാനിക്ക് കരാസ്കോയെ ടീമിലെത്തിക്കാൻ ബവേറിയന്മാർ ശ്രമം തുടങ്ങി. 23 കാരനായ ബെൽജിയൻ താരം 2015ൽ ആണ് മൊണോക്കോയിൽ നിന്നും മാഡ്രിഡിൽ എത്തിയത്. അലെക്സിസ് സാഞ്ചെസിനു വേണ്ടിയുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചതിനു ശേഷമാണ് കാർലോ ആൻസലോട്ടി കരാസ്കോയ്ക്ക് വേണ്ടി കരുനീക്കങ്ങൾ ആരംഭിച്ചത്. ബയേൺ മ്യൂണിക്കിന്റെ അക്രമണ നിരയ്ക്ക് ഈ ബെൽജിയൻ താരം മുതൽക്കൂട്ടാവുമെന്നാണ് ആൻസലോട്ടിയുടെ കണക്ക് കൂട്ടൽ. 50 മില്ല്യൺ യൂറോ ആണ് കരാസ്കോയെ അലിയൻസ് അറീനയിലേക്ക് വിടാൻ അത്ലെറ്റിക്കോ ആവശ്യപ്പെടുന്നത്.

ഡിയാഗോ സിമിയോണിന്റെ കോച്ചിങ്ങ് സ്റ്റാഫുമായി ഉടക്കിയ കരാസ്കോയ്ക്കും ഒരു മാറ്റം അനിവാര്യമാണ്. തുടർച്ചയായി സബ് ചെയ്യപ്പെടുന്നതും ഇഷ്ടമില്ലാത്ത പ്ലെയിങ്ങ് പൊസിഷനും സിമിയോണിയുമായുള്ള അഭിപ്രായ വ്യത്യാസവും മാഡ്രിഡിൽ തുടരാൻ അനുകൂല ഘടകങ്ങളല്ലെന്ന് യാനിക്ക് കരാസ്കോയ്ക്ക് നന്നായറിയാം. എന്നാൻ അടുത്ത ജനുവരി വരെ ട്രാൻസ്ഫെർ ബാൻ നേരിടുന്ന അത്ലെറ്റിക്കോ മാഡ്രിഡിന് കരാസ്കോ പോകുന്നത് ഒരു തിരിച്ചടിയാവും. ട്രാൻസ്ഫെർ നടന്നാൽ യാനിക്ക് കരാസ്കോയുടെ വിടവ് ‘ലോസ് റോജിബ്ലാങ്കോസ് ‘ എങ്ങനെ നികത്തുമെന്നത് ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement