അവസാനം ഹൊവെദെസ് ഷാൽക്കെ വിട്ടു, ഇനി യുവന്റ്സിൽ

- Advertisement -

ഷാൽക്കെ ഡിഫൻഡർ ഹൊവെദെസ് യുവന്റസിലേക്ക് കൂടുമാറി. ഒരുവർഷത്തെ വായ്പാടിസ്ഥാനത്തിലാണ് ഹൊവെദെസ് യുവന്റസിലേക്ക് എത്തിയിരിക്കുന്നത്. പത്തു വർഷത്തോളമായി ഷാൽക്കേയ്ക്കു വേണ്ടി കളിക്കുന്ന ഹൊവെദെസിന്റെ കരിയറിൽ ആദ്യമായാണ് താരം ഷാൽക്കെ വിട്ട് വേറൊരു ക്ലബിലേക്ക് പോകുന്നത്.

 

2007 മുതൽ ഷാൽക്കേയ്ക്കു വേണ്ടി കളിക്കുന്ന താരം 240ലധികം മത്സരങ്ങളിൽ ഷാൽക്കേക്കു വേണ്ടി കളിച്ചിട്ടുണ്ട്. ജെർമനിയോടൊപ്പം 2014ൽ ലോകകപ്പും ഹൊവെദെസ് നേടിയിട്ടുണ്ട്. വായ്പാടിസ്ഥാനത്തിൽ ആണെങ്കിലും 25 മത്സരങ്ങളിൽ അധികം യുവന്റസിനു വേണ്ടി ഈ സീസണിൽ കളിക്കുകയാണെങ്കിൽ 13 മില്യണ് ഹൊവെദെസിനെ യുവന്റസിന് വാങ്ങാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement