ബൊറൂസിയ ഡോർട്ട്മുണ്ട് താരത്തെ സ്വന്തമാക്കി ഫ്രാങ്ക്ഫർട്ട്

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ മധ്യനിര താരം സെബാസ്റ്റ്യൻ റോഡിനെ ജർമ്മൻ ചാമ്പ്യന്മാരായ ഫ്രാങ്ക്ഫർട്ട് സ്വന്തമാക്കി. 2019. ജോൺ മുപ്പത് വരെയാണ് താരം ഫ്രാങ്ക്ഫർട്ടിൽ ഉണ്ടാവുക. റോഡിന്റെ മുൻ ക്ലബ്ബുകൂടിയാണ് ഫ്രാങ്ക്ഫർട്ട്. നാലര വർഷത്തിന് ശേഷമുള്ള തിരിച്ചു വരവാണ് റോഡിന്റേത്.

2014 ൽ ഫ്രാങ്ക്ഫർട്ടിൽ നിന്നും ബയേണിൽ എത്തിയ റോഡ് ബയേണിന് വേണ്ടി 38 മത്സരങ്ങൾ കളിക്കുകയും മൂന്നു ഗോളുകൾ നേടുകയും ചെയ്തിരുന്നു. 2016/2017 സീസണിൽ ബോറുസിയയിൽ എത്തിയ റോഡ് പതിനാലു ബുണ്ടസ് ലീഗ മത്സരങ്ങളിൽ ഡോർട്ട്മുണ്ടിനായി ബൂട്ടണിഞ്ഞു.

Exit mobile version