ബ്രസീലിയൻ മിഡ്ഫീല്ഡറെ അറ്റലാന്റ ടീമിൽ എത്തിക്കും

Nihal Basheer

Images

സീരി എ ടീം സെലെർനിറ്റാനയുടെ മധ്യനിര താരം എഡേഴ്‌സനെ അറ്റലാന്റ ടീമിൽ എത്തിക്കും. കഴിഞ്ഞ ജനുവരിയിൽ മാത്രം കൊറിന്ത്യൻസിൽ നിന്നും ഇറ്റാലിയൻ ലീഗിൽ എത്തിയ താരം ചുരുങ്ങിയ കാലം കൊണ്ട് മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്‌. 6.5 മില്യൺ യൂറോ നൽകിയായിരുന്നു സെലെർനിറ്റാന ബ്രസീലിൽ നിന്നും എഡേഴ്‌സനെ എത്തിച്ചത്.താരത്തിന്റെ കൂടി മികച്ച പ്രകടനത്തിന്റെ കൂടി ബലത്തിൽ ലീഗിൽ നിന്നും താരംതാഴാതെ കഷ്ടിച്ച് കരകയറുകയായിരുന്നു.

ഇതോടെ ലീഗിലെ വമ്പന്മാർ എഡേഴ്‌സനെ നോട്ടമിട്ടിരുന്നു. ആറു മാസങ്ങൾക്ക് ശേഷം 15 മില്യൺ യൂറോയും കൂടെ ഒരു താരത്തെയും അറ്റലാന്റ ഈ ഇരുപത്തിരണ്ട്കാരനെ എത്തിക്കാൻ ചെലവാക്കും. മാറ്റിയോ ലെവാറ്റോ ആവും കൈമാറുന്ന താരം എന്ന് ഡിമാർസിയോ റിപ്പോർട്ട് ചെയ്യുന്നു. ക്ലബ്ബിന് വേണ്ടി 15 മത്സരങ്ങളിൽ നിന്നും രണ്ടു ഗോളും ഒരു അസിസ്റ്റും നേടാൻ എഡേഴ്‌സനായി.