ആവശ്യമെങ്കിൽ ട്രാൻസ്ഫർ വിൻഡോ തീയതികൾ മാറ്റും

കൊറോണ കാരണം ഫുട്ബോൾ സീസണുകൾ വൈകി മാത്രമേ അവസാനിക്കു എന്ന സാഹചര്യത്തിൽ ക്ലബുകൾ ആവശ്യപ്പെടുക ആണെങ്കിൽ ട്രാൻസ്ഫർ വിൻഡോകൾ മാറ്റാൻ തയ്യാറാണ് എന്ന് ഫിഫ അറിയിച്ചു. സാധാരണയായി യൂറോപ്പിൽ ജൂലൈ ആദ്യ മുതൽ ഓഗസ്റ്റ് അവസാനം വരെയാണ് ട്രാൻസ്ഫർ വിൻഡോകൾ ഉണ്ടാവാറുള്ളത്.

ജൂൺ 30 വരെയാണ് താരങ്ങളുടെ കരാർ ഉണ്ടാവുക. ജൂൺ 30ന് അപ്പുറവും ലീഗ് നീളുകയാണെങ്കിൽ അത് പല താരങ്ങൾക്കും ക്ലബുകൾക്കും പ്രശ്നമാകും. അത്തരം സാഹചര്യത്തിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കാം എന്നാണ് ഫിഫയുടെ വാഗ്ദാനം. ലീഗുകൾ ആവശ്യപ്പെട്ടാൾ ട്രാൻസ്ഫർ തീയതികളിലും മാറ്റം വരുത്താൻ ഇത്തവണ ഫിഫ തയ്യാറാകും.

Exit mobile version