20220814 222908

ടർക്കിഷ് ലീഗിലേക്ക് ചേക്കേറാൻ മാർക്ക് ബർത്ര

റയൽ ബെറ്റിസ് താരം മാർക്ക് ബർത്ര ടർക്കിഷ് ടീമായ ട്രാബ്സോൻസ്പോറിലേക്ക് ചേക്കേറും. ടീമുകൾ തമ്മിൽ കൈമാറ്റത്തിൽ ധാരണയിൽ എത്തി. താരം ടീം വിടുന്നത് ബെറ്റിസ് കോച്ച് മാനുവൽ പെല്ലഗ്രിനി സ്ഥിരീകരിച്ചു. തുർക്കിയിലും സ്പെയിലും ലീഗ് ആരംഭിച്ചിട്ടുള്ളതിനാൽ കൈമാറ്റം എത്രയും പെട്ടെന്ന് സാധ്യമാക്കാനാണ് ടീമുകളുടെ ശ്രമം. ബാഴ്‌സലോണയെ പോലെ പുതിയ താരങ്ങളെ ലാ ലീഗയിൽ രെജിസ്റ്റർ ചെയ്യുന്നതിൽ തടസം നേരിടുന്ന ബെറ്റിസിന് അടുത്ത ലീഗ് മത്സരത്തിന് മുന്നേ ബർത്രയെ കൈമാറെണ്ടത് അത്യാവശ്യമാണ്.

ലാ മാസിയായിലൂടെ വളർന്ന മാർക് ബർത്ര ബാഴ്‌സലോണയിലൂടെ സീനിയർ തലത്തിൽ അരങ്ങേറി. പിന്നീട് ഡോർട്മുണ്ടിലേക്ക് കൂടുമാറി. രണ്ടു സീസണുകളിൽ ടീമിനായി അൻപതോളം മത്സരങ്ങൾ കളിച്ചു. ശേഷം ബെറ്റിസിലൂടെ ലാ ലീഗയിലേക്ക് മടങ്ങി എത്തി. ബെറ്റിസിനൊപ്പം അവസാന സീസണിൽ കോപ്പ ഡെൽ റെയ് നേടാൻ ആയി. ലാസിയോ വിട്ട ലൂയിസ് ഫിലിപ്പേയെ ടീമിൽ എത്തിക്കാൻ ബെറ്റിസിന് കഴിഞ്ഞിട്ടുള്ളതിനാൽ മുപ്പത്തിയൊന്നുകാരനായ താരത്തിന്റെ കൂടുമാറ്റം ടീമിനെ ബാധിക്കില്ല.

Story Highlight: Trabzonspor are now finally set to sign Marc Bartra from Real Betis

Exit mobile version