
സ്പാനിഷ് താരങ്ങളാൽ സമ്പന്നമാവുകയാണ് ബെംഗളൂരു എഫ് സി സ്ക്വാഡ്. ബെംഗളൂരുവിന്റെ പുതിയ വിദേശിയും സ്പെയിനിൽ നിന്നാണ്. വിങ്ങറായ അന്റോണിയോ ദൊവാലേ എന്ന ടോണി. ടോണി കൂടെ എത്തിയതോടെ മൂന്നു സ്പാനിഷ് താരങ്ങളായി ബെംഗളൂരു എഫ് സിയിൽ. ഹുവാനനും ദിമാദ് ദെൽഗാഡോയുമാണ് ബെഗളൂരുവിലെ ബാക്കി രണ്ടു സ്പാനിഷ് താരങ്ങൾ.
He's ready to set the flanks on fire. 🔥Bengaluru, @ToniDovale9 is a Blue! 🔵#HolaToni #NuevaAzul pic.twitter.com/U35IUG5lwJ
— Bengaluru FC (@bengalurufc) July 17, 2017
27 കാരനായ ടോണി ബാഴ്സലോണ അക്കാദമി താരമാണ്. മൂന്നു വർഷത്തോളം ബാഴ്സ യൂത്ത് ടീമിനൊപ്പം ഉണ്ടായിരുന്നു. കാൻസാസ് സിറ്റി, സെൽത ബി, ലെഗനെൻസ്, റയോ വല്ലേകാനോ എന്നീ ടീമുകളുടെ ഇടതു വിങ്ങിലും ടോണി മികവ് തെളിയിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial