Site icon Fanport

ബാഴ്സലോണ യുവ ഡിഫൻഡർ ജർമ്മനിയിലേക്ക് ലോണിൽ

ബാഴ്സലോണ യുവ ഡിഫൻഡർ ടൊഡിബോ ലോണടിസ്ഥാനത്തിൽ ജർമ്മനിയിലേക്ക് പോകും. ജർമ്മൻ ക്ലബായ ഷാൽക്കെ ആണ് ടൊഡിബോയെ സ്വന്തമാക്കിയിരിക്കുന്നത്‌ ഈ സീസൺ അവസാനം വരെയുള്ള കരാറിലാണ് ഷാൽക്കെ ഒപ്പുവെച്ചത്. സീസൺ അവസാനം 25 മില്യൺ നൽകി ഷാൽക്കെയ്ക്ക് ടൊഡിബോയെ സ്വന്തമാക്കാനുൻ വ്യവസ്ഥയുണ്ട്.

ടൊഡിബോയെ ഷാൽക്കെയെ വാങ്ങുകയാണെങ്കിൽ 50 മില്യണ് ബാഴ്സലോണക്ക് താരത്തെ തിരികെ വാങ്ങാൻ ഉള്ള ഒരു വ്യവസ്ഥയും കരാറിൽ വെക്കും. 2019 ജനുവരിയിൽ ആയിരുന്നു ടൊഡിബോ ബാഴ്സലോണയിൽ എത്തിയത്. ഇതുവരെ അഞ്ച് മത്സരങ്ങളിൽ താരം ബാഴ്സക്കായി കളിച്ചിട്ടുണ്ട്.

Exit mobile version