Picsart 24 07 12 09 38 29 846

ഫ്രഞ്ച് ഡിഫൻഡർ ടൊഡിബോ യുവന്റസിലേക്ക് അടുക്കുന്നു

ഫ്രഞ്ച് ഡിഫൻഡർ ജീൻ-ക്ലെയർ ടോഡിബോ (24) യുവൻ്റസിലേക്ക്. താരവും യുവന്റസുമായി വ്യക്തിഗത നിബന്ധനകളിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. പ്രീമിയർ ലീഗിലെ വെസ്റ്റ് ഹാം യുണൈറ്റഡ്, ആസ്റ്റൺ വില്ല എന്നിവർ ഉൾപ്പെടെ നിരവധി യൂറോപ്യൻ ക്ലബ്ബു നീസിന്റെ ഡിഫൻഡർക്ക് ആയി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇറ്റലിയിലേക്ക് പോകാൻ ആണ് താരം താല്പര്യപ്പെടുന്നത്.


ഫ്രാൻസ് ഇൻ്റർനാഷണൽ ഡിഫൻഡർക്കായി വെസ്റ്റ് ഹാം യുണൈറ്റഡിന് 35 മില്യൺ യൂറോയുടെ ഒരു ബിഡ് സമർപ്പിച്ചിരുന്നു എങ്കിലും നീസ് അത് നിരസിച്ചു. യുവന്റസ് ഒരു ലോൺ നീക്കമാണ് ടൊഡിബോക്ക് ആയി നടത്തുന്നത്‌. ഒരു വർഷത്തെ ലോണും അത് കഴിഞ്ഞ് താരത്തെ വാങ്ങുകയും ആണ് അവരുടെ ലക്ഷ്യം.

2021 മുതൽ താരം നീസിനൊപ്പം ഉണ്ട്. മുമ്പ് ബാഴ്സലോണക്ക് ആയും ടൊഡിബോ കളിച്ചിട്ടുണ്ട്.

Exit mobile version