Site icon Fanport

ബാഴ്സലോണ യുവ ഡിഫൻഡർ ബെൻഫികയിൽ

ബാഴ്സലോണ യുവ ഡിഫൻഡർ ടൊഡിബോ ലോണടിസ്ഥാനത്തിൽ പോർച്ചുഗലിലേക്ക് പോകും. പോർച്ചുഗീസ് ക്ലബായ ബെൻഫിക ആണ് ടൊഡിബോയെ സ്വന്തമാക്കിയിരിക്കുന്നത്‌. ട്രാൻസ്ഫർ വിൻഡോയുടെ അവസാന നിമിഷങ്ങളിലെ ട്വിസ്റ്റ് ആണ് താരത്തെ ബെൻഫികയിൽ എത്തിച്ചത്. നേരത്തെ ഫുൾഹാമിൽ താരം കളിക്കും എന്നായിരുന്നു കരുതിയത്. ഈ സീസൺ അവസാനം വരെയുള്ള കരാറിലാണ് ബെൻഫിക ഒപ്പുവെച്ചത്.

സീസൺ അവസാനം 25 മില്യൺ നൽകി ബെൻഫികയ്ക്ക് ടൊഡിബോയെ സ്വന്തമാക്കാനും വ്യവസ്ഥയുണ്ട്. 2019 ജനുവരിയിൽ ആയിരുന്നു ടൊഡിബോ ബാഴ്സലോണയിൽ എത്തിയത്. ഇതുവരെ അഞ്ച് മത്സരങ്ങളിൽ താരം ബാഴ്സക്കായി കളിച്ചിട്ടുണ്ട്. ടൊഡീബോയെ വിൽക്കാൻ കഴിയാത്തത് കൊണ്ട് തന്നെ ബാഴ്സക്ക് എറിക് ഗാർസിയയെ വാങ്ങാൻ കഴിഞ്ഞില്ല.

Exit mobile version