ടിമ്പറിനെ ഡിഫൻസിലേക്ക് എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പണി തുടങ്ങി

അയാക്സിന്റെ യുവതാരമായ ടിമ്പറിനെ മാഞ്ചസ്റ്ററിലേക്ക് എത്തിക്കാനുള്ള ആദ്യ നടപടികൾ മാഞ്ചസ്റ്റർ യുണൈറ്റഡ് തൂടങ്ങി എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റുമായി നടത്തിയ ആദ്യ ചർച്ചയിൽ തന്നെ ടിമ്പറിനെ എത്തിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തിയതായും ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. ഡിഫൻസിലേക്ക് ടിമ്പറിനെയോ വിയ്യറയൽ താരം പോ ടൊറസിനെയോ എത്തിക്കാൻ ആണ് ടെൻ ഹാഗ് ആഗ്രഹിക്കുന്നത്.

വേർസറ്റൈൽ ഡിഫൻഡറായ ടിമ്പറിനെ എല്ലാ വലിയ ക്ലബുകളും നോട്ടമിടുന്നുണ്ടാകും എന്നും മാഞ്ചസ്റ്റർ യുണൈറ്റഡും ടിമ്പറിനായി ശ്രമിക്കും എന്നും ടെൻ ഹാഗ് നേരത്തെ സൂചന നൽകിയിരുന്നു. റൈറ്റ് ബാക്കായും സെന്റർ ബാക്ക് ആയും അയാക്സിനായി കളിക്കുന്ന ടിമ്പർ ഹോളണ്ടിന്റെ ഏറ്റവും മികച്ച ടാലന്റുകളിൽ ഒന്നാണ്.

അയാക്സിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന 20കാരൻ ഇതിനകം തന്നെ അയാക്സിനായി 50ൽ അധികം സീനിയർ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.