Site icon Fanport

ആസ്റ്റൺ വില്ല യുവതാരം ടിം ഇറോഗ്ബുനം എവർട്ടണിൽ

യുവ മധ്യനിര താരം ടിം ഇറോഗ്ബുനം എവർട്ടണിൽ എത്തി. ആസ്റ്റൺ വില്ലയിൽ നിന്ന് 9 മില്യൺ ട്രാൻസ്ഫർ ഫീ നൽകി എവർട്ടൺ താരത്തെ സ്വന്തമാക്കിയതായി ക്ലബ് ഇന്ന് ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. 20-കാരനായ സെൻട്രൽ മിഡ്‌ഫീൽഡർ 2027 ജൂൺ അവസാനം വരെ നീണ്ടു നിൽക്കുന്ന മൂന്ന് വർഷത്തെ കരാറും ഒപ്പുവെച്ചു.

ചെൽസി 24 06 22 17 27 15 688

ഇംഗ്ലണ്ട് യൂത്ത് ഇൻ്റർനാഷണൽ കൂടിയായ ടിം എവർട്ടന്റെ ആദ്യ സമ്മർ സൈനിംഗാണ്. 2022 ൽ യുവേഫ അണ്ടർ 19 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയ ഇംഗ്ലണ്ട് ടീമിൻ്റെ ഭാഗമായിരുന്നു ടിം. 2022/23ൽ ചാമ്പ്യൻഷിപ്പ് ക്ലബായ ക്യുപിആറിനൊപ്പം ആയിരുന്നു താരം കളിച്ചത്.

വെസ്റ്റ് ബ്രോംവിച്ച് ആൽബിയനിൽ തൻ്റെ കരിയർ ആരംഭിച്ച ഇറോഗ്ബുനം, 2021 ജൂലൈയിൽ ആണ് ആസ്റ്റൺ വില്ലയിലേക്ക് എത്തിയത്.

Exit mobile version