Picsart 24 01 08 22 37 44 260

പോർച്ചുഗീസ് സെന്റർ ബാക്ക് തിയാഗോ ഡിയാലോ യുവന്റസിലേക്ക്

പോർച്ചുഗീസ് ഡിഫൻഡർ ടിയാഗോ ഡിയാലോയെ യുവന്റസ് സ്വന്തമാക്കുന്നു. ലില്ലെയുടെ താരമാണ് ഇപ്പോൾ ഡിയാലോ. താരം ഇപ്പോൾ യുവന്റസുമായി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. 3.5 മില്യൺ യൂറോ ട്രാൻസ്ഫർ ഫീ ആയി ഇരു ക്ലബുകളും തമ്മിൽ ധാരണയിൽ എത്തിയിട്ടുണ്ട്. ഇന്റർ മിലാനും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ യുവന്റസ് ഈ പോരാട്ടത്തിൽ വിജയിക്കുകയാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

താരം ഇപ്പോൾ ഫ്രഞ്ച് ക്ലബിൽ കരാറിന്റെ അവസാന മാസങ്ങളിലാണ്. 23-കാരൻ സ്വാഭാവിക സെൻട്രൽ ഡിഫൻഡറാണെങ്കിലും ലെഫ്റ്റ് ബാക്കായും കളിക്കാൻ ആകും.അലക്സ് സാന്ദ്രോയുടെ ദീർഘകാല പകരക്കാരനായി യുവന്റസ് താരത്തെ കരുതുന്നു. സീരി എ അനുഭവം നേടുന്നതിന് ആയി ഡിയാലോയെ ചിലപ്പോൾ യുവന്റസ് ലോണിൽ അയക്കാൻ സാധ്യതയുണ്ട്.

യുവ ഡിഫൻഡർ കഴിഞ്ഞ മാർച്ചിൽ എറ്റ ACL പരിക്കിൽ നിന്ന് സുഖം പ്രാപിച്ചു വരികയാണ്.

Exit mobile version