Picsart 24 07 20 01 24 58 626

തോമസ് മ്യൂനിയർ ഇനി ലില്ലെയിൽ

ബെൽജിയം ഇൻ്റർനാഷണൽ റൈറ്റ് ബാക്ക് തോമസ് മ്യൂനിയർ ഒരു ഫ്രീ ഏജൻ്റായി ലില്ലെ ഒഎസ്‌സിയിൽ ചേർന്നതായി ക്ലബ് പ്രഖ്യാപിച്ചു. ഫ്രാൻസിലേക്കുള്ള മ്യൂനിയറിന്റെ രണ്ടാം വരവാണിത്. മുമ്പ് 2016-നും 2020-നും ഇടയിൽ പാരിസ് സെൻ്റ് ജെർമെയ്‌നിൽ നാല് സീസണുകൾ താരം ചെലവഴിച്ചിരുന്നു.

32-കാരനായ റൈറ്റ് ബാക്ക് പി എസ് ജി വിട്ട ശേഷം ബൊറൂസിയ ഡോർട്ട്മുണ്ടിനായി കളിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ, അദ്ദേഹം ടർക്കിഷ് സൂപ്പർ ലിഗ് ടീമായ ട്രാബ്സൺസ്‌പോറിനായി കരാർ ഒപ്പുവച്ചു. അവിടെയുള്ള കരാർ അവസാനിപ്പിച്ചാണ് താരം ഇപ്പോൾ ലില്ലെയിൽ വരുന്നത്.

2026 വരെ നീണ്ടു നിൽക്കുന്ന രണ്ട് വർഷത്തെ കരാർ മ്യൂനിയർ ലില്ലെയിൽ ഒപ്പുവെച്ചു. 66 തവണ ബെൽജിയം ദേശീയ ടീമിനായി കളിച്ചിട്ടുള്ള താരമാണ് മ്യൂനിയർ.

Exit mobile version