ലോകകപ്പ് ജേതാവിനെ ടീമിലെത്തിച്ച് ജർമ്മൻ മൂന്നാം ഡിവിഷൻ ക്ലബ്

ഹൈ പ്രൊഫൈൽ ട്രാൻഫറുമായി ജർമ്മൻ മൂന്നാം ഡിവിഷൻ ക്ലബ്. ലോകകപ്പ് ജേതാവിനെയാണ് ജർമ്മൻ മൂന്നാം ഡിവിഷൻ ക്ലബ് ടീമിലെത്തിച്ചത്. ലോകകപ്പ് ജേതാവും മുൻ ബൊറൂസിയ ഡോർട്ട്മുണ്ട് താരവുമായ
കെവിൻ ഗ്രൂസ്ക്രോയ്ടസാണ് മൂന്നാം ഡിവിഷൻ ജർമ്മൻ ക്ലബായ കഫ്‌സി എഡിൻഗെൻ ൽ എത്തിയത്. മൂന്നു വർഷത്തെ കരാറിലാണ് താരം ക്ലബ്ബിലേക്ക് എത്തുന്നത്. മൂന്നാം ഡിവിഷനിലേക്ക് പ്രമോഷൻ കിട്ടിയ മുൻ ജർമ്മൻ ചാമ്പ്യന്മാരായ എഡിൻഗെൻ സുശക്തമായ ടീമിനെയാണ് ഒരുക്കുന്നത്.

ഗലറ്റസരായ്, ഡാംസ്റ്റഡ്, സ്റ്റട്ട്ഗാർട്ട് എന്നി ടീമുകളിലും കെവിൻ ഗ്രൂസ്ക്രോയ്ടസ് കളിച്ചിട്ടുണ്ട്. 2009 ൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ എത്തിയ ഗ്രൂസ്ക്രോയ്ടസ് തുടർച്ചയായ രണ്ടു ലീഗ് കിരീടവും ഒരു ഡൊമെസ്റ്റിക്ക് ഡബിളും നേടിയിട്ടുണ്ട്. 2014 ൽ ലോകകപ്പ് നേടിയ ജർമ്മൻ ടീമിൽ അംഗമായിരുന്നു കെവിൻ ഗ്രൂസ്ക്രോയ്ടസ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version