Picsart 24 08 27 15 55 02 334

അറ്റലാൻ്റ താരം കൂപ്‌മൈനേഴ്‌സിനെ യുവന്റസ് സ്വന്തമാക്കി

അറ്റലാൻ്റ താരം ട്യൂൺ കൂപ്‌മൈനേഴ്‌സിനെ സൈൻ ചെയ്യാൻ യുവന്റസ് ധാരണയിലെത്തി. ഡച്ച് മിഡ്‌ഫീൽഡർ നാളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാകും എന്നാണ് റിപ്പോർട്ട് വരുന്നത്. യുവൻ്റസ് ട്രാൻസ്ഫർ ഫീസ് ആയി 52 മില്യൺ യൂറോയും 7 മില്യൺ ആഡ്-ഓണും നൽകും.

ഈ വേനൽക്കാലത്ത് യുവൻ്റസിൻ്റെ പ്രാഥമിക ലക്ഷ്യം ആയിരുന്നു കൂപ്മെനേർസ്. റയൽ മാഡ്രിഡ്, ലെക്സെ, ടൊറിനോ എന്നിവയ്‌ക്കെതിരായ അറ്റലാൻ്റ ഗെയിമുകളിൽ കൂപ്‌മൈനേഴ്‌സ് കളിച്ചിരുന്നില്ല.

2021-ൽ AZ Alkmaar-ൽ നിന്ന് വെറും 14m യൂറോയ്ക്ക് ആണ് Koopmeiners അറ്റലാൻ്റയിൽ ചേർന്നത്. അവർക്ക് 129 മത്സരങ്ങളിൽ നിന്ന് 29 ഗോളുകളും 15 അസിസ്റ്റുകളും അദ്ദേഹം നേടി. കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് ജേതാക്കളുമായി.

Exit mobile version