ബ്രസീലിയൻ സ്ട്രൈക്കർ ടലിസ്ക ഇനി ചൈനയിൽ തന്നെ

- Advertisement -

ബ്രസീലിയൻ സ്ട്രൈക്കർ ടലിസ്കയുടെ ട്രാൻസഫർ സ്ഥിരമായി. ചൈനീസ് ക്ലബായ ഗുവൻസൊ എവർഗ്രാൻഡെയുമായി താരം കരാർ ഒപ്പിട്ടു. ബെനിഫിക്കയുമായി താരത്തെ സ്ഥിരകരാറിൽ കൈമാറാൻ ക്ലബ് കരാറിൽ എത്തി. ചൈനയിലേക്ക് ബെൻഫിക്കയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലായിരുന്നു ടലിസ്ക് എത്തിയത്. 6 മാസത്തേക്കാണ് ലോൺ കരാർ അവസാനിച്ചതോടെയാണ് താരത്തെ 19 മില്യണ് സ്വന്തമാക്കാൻ ചൈനീസ് ക്ലബ് തീരുമാനിച്ചത്.

കഴിഞ്ഞ‌ സീസണിൽ തുർക്കിയിൽ വായ്പാടിസ്ഥാനത്തിൽ കളിച്ച ടലിസ്ക് ബെസികാസിനായി 16 ഗോളുകൾ നേടിയിരുന്നു. കഴിഞ്ഞ വർഷം ബ്രസീൽ ടീമിലും താരം എത്തിയിരുന്നു. ബ്രസീലിന്റെ യൂത്ത് ടീമുകൾക്കായി ടലിസ്ക മുമ്പ് കളിച്ചിട്ടുണ്ട്.

Advertisement