സുവാരസ് ഇനി അത്ലറ്റിക്കോ മാഡ്രിഡ് താരം, ഔദ്യോഗിക പ്രഖ്യാപനം എത്തി

Img 20200925 195900

സുവാരസിന്റെ അത്ലറ്റിക്കോ മാഡ്രിഡിലേക്കുള്ള യാത്രാ ഔദ്യോഗികമായി. സുവാരസിന്റെ ട്രാൻസ്ഫർ അത്ലറ്റിക്കോ മാഡ്രിഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്‌. 2 വർഷത്തെ കരാറിലാണ് സുവാരസ് ബാഴ്സലോണയിൽ എത്തുന്നത്. ഇന്നലെ സുവാരസ് ബാഴ്സലോണയോട് ഔദ്യോഗികമായി വിട പറഞ്ഞിരുന്നു. തനിക്ക് ഇനിയും തന്റെ മികവിൽ നിക്കാൻ ആകും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് താൻ അത്ലറ്റിക്കോ മാഡ്രിഡ് പോലെ വലിയ ക്ലബിലെക്ക് വരുന്നത് എന്ന് സുവാരസ് പറഞ്ഞു.

ബാഴ്സലോണയുടെ വലിയ വൈരികളായ അത്ലറ്റിക്കോ മാഡ്രിഡിൽ സുവാരസ് എത്തുന്നത് ബാഴ്സലോണ ആരാധകരെ വിഷമത്തിൽ ആക്കുന്നുണ്ട്. സിമിയോണിക്ക് പ്രിയപ്പെട്ട താരമാണ് സുവാരസ്. സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിന്റെ ആദ്യ ലാലിഗ മത്സരത്തിൽ ക്ലബിനായി അരങ്ങേറും. 2014 മുതൽ ബാഴ്സക്ക് ഒപ്പം കളിച്ച് ഒരുപാട് കിരീടങ്ങൾ നേടിയ താരമാണ് സുവാരസ്. മുമ്പ് ലിവർപൂൾ, അയാക്സ് എന്നീ ടീമുകൾക്കും ഗോളടിച്ച് കൂട്ടിയിട്ടുള്ള താരമാണ് സുവാരസ്.

Previous articleചെന്നൈക്ക് എന്താണോ മികച്ചത് അതിന് അനുസരിച്ചായിരിക്കും തന്റെ ബാറ്റിംഗ് സ്ഥാനം: മഹേന്ദ്ര സിംഗ് ധോണി
Next articleഡല്‍ഹി ഓപ്പണര്‍മാരെ പുറത്താക്കി ചെന്നൈയ്ക്ക് ആശ്വാസമായി പിയൂഷ് ചൗള