മുൻ ഇംഗ്ലണ്ട് താരത്തിന്റെ കരാർ റദ്ദാക്കി സണ്ടർലാന്റ്

- Advertisement -

മുൻ എവർട്ടൺ താരമായ ജാക്ക് റോഡ്വെലിന്റെ കരാർ സണ്ടർലാന്റ് റദ്ദാക്കി. ഒരു വർഷം കൂടെ കരാർ ബാക്കി നിൽക്കെ ആണ് റോഡ്വെലിന്റെ കരാർ റദ്ദാക്കി താരത്തെ റിലീസ് ചെയ്യാൻ സണ്ടർലാന്റ് തീരുനാനിച്ചത്. വൻ തുക പ്രതിഫലമായി വാങ്ങുന്ന റോഡ്വെൽ കഴിഞ്ഞ‌ സീസണിക് വിരലിൽ എണ്ണാവുന്ന മത്സരങ്ങളിൽ മാത്രമെ സണ്ടർലാന്റിനായി കളിച്ചിരുന്നുള്ളൂ.

ക്ലബ് കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ നിന്നും റിലഗേറ്റ് ചെയ്യപ്പെടുകയും ചെയ്തു. സണ്ടർലാന്റിലെ പരിശീലകരും താരങ്ങളും റോഡ്വെലിനെ വിമർശിച്ച് എത്തിയിരുന്നു. താരം മാനസികമായി ഏതോ ലോകത്താണെന്നും ക്ലബിനോട് ആത്മാർത്ഥത ഇല്ലെന്നും ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ സീസണിൽ അവസാനം സണ്ടർലാന്റ് അണ്ടർ 23 ടീമിനൊപ്പം ആയിരുന്നു റോഡ്വെൽ പരിശീലനം നടത്തിയത്.

ഒരു കാലത്ത് ഇംഗ്ലണ്ട് ടീമിൽ വരെ എത്തിയ താരമാണ് റോഡ്വെൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement