സണ്ടർലാന്റിന്റെ ഗോൾകീപ്പറെ ടീമിൽ എത്തിച്ച് ബ്രൈറ്റൺ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൺ പുതിയ ഗോൾകീപ്പറെ ടീമിൽ എത്തിച്ചു. സണ്ടർലാന്റിന്റെ ഗോൾകീപ്പറായിരുന്ന ജേസൺ സ്റ്റീലെ ആണ് ബ്രൈറ്റണിലേക്ക് എത്തുന്നത്. മൂന്ന് വർഷത്തെ കരാറിനാണ് ബ്രൈറ്റണുമായി സ്റ്റീലെ കരാർ ഒപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ സണ്ടർലാന്റിനായി 18 മത്സരങ്ങളിൽ സ്റ്റീലെ വല കാത്തിരുന്നു.

സ്റ്റീലെ എത്തിയെങ്കിലും മാറ്റ് റയാൻ തന്നെയാകും ബ്രൈറ്റന്റെ ഒന്നാം ഗോൾകീപ്പർ. കഴിഞ്ഞ വർഷം ബ്രൈറ്റൺ വിട്ട് നിക്കി മെൻപയുടെ ഒഴിവിലേക്കാണ് പുതിയ സൈനിംഗ് ബ്രൈറ്റൺ നടത്തിയിരിക്കുന്നത്. മുമ്പ് മിഡിൽസ്ബ്രോ, ബ്ലാക്ക്ബേൺ തുടങ്ങിയ ടീമുകൾക്കായും ജേസൺ സ്റ്റീലെ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement