സുവാരസ് അമേരിക്കയിലേക്ക് തന്നെ ചേക്കേറിയേക്കും

ലോകകപ്പിന് ശേഷം ലൂയിസ് സുവാരസ് എംഎൽഎസിലേക്ക് തന്നെ ചേക്കേറിയേക്കും. സ്പാനിഷ് മാധ്യമങ്ങൾ ആണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്തു വിട്ടത്. ലോസ് അഞ്ചലസ് ഗാലക്‌സി ആവും താരത്തിന്റെ പുതിയ തട്ടകം എന്നും സൂചകളുണ്ട്. നിലവിൽ ഉറുഗ്വേയൻ ക്ലബ്ബ് ആയ നാഷ്യോനാലിൽ കളിച്ചു കൊണ്ടിരിക്കുന്ന താരത്തിന്റെ കരാർ ഡിസമ്പറോടെ തീരും. ലോകകപ്പിന് ശേഷം താൻ പുതിയ തട്ടകം തേടുമെന്ന് സുവാരസ് നേരത്തെ അറിയിച്ചിരുന്നു.

സുവാരസ് 202437

ഇതോടെ യൂറോപ്പിലേക്ക് മടങ്ങി എത്താനുള്ള താരത്തിന്റെ മോഹങ്ങൾ നടക്കില്ല എന്നു വേണം കരുതാൻ. ഉറുഗ്വേയിൽ മികച്ച ഫോമിൽ തന്നെയാണ് താരം കളിച്ചു കൊണ്ടിരിക്കുന്നത്. സുവാരസ് നവമ്പറിൽ ലീഗ് അവസാനിക്കുന്നതോടെ ടീം വിടുമെന്ന് നേരത്തെ നാഷ്യോനാൽ ക്ലബ്ബ് പ്രെസിഡന്റും വ്യക്തമാക്കിയിരുന്നു. നേരത്തെ ഇന്റർ മയാമിയും താരത്തെ നോട്ടമിടുന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.