Site icon Fanport

ചെൽസിയുടെ ആദ്യ ബിഡ് സിറ്റി നിരസിച്ചു, സ്റ്റെർലിംഗിനെ നൽകാൻ 60 മില്യൺ ചോദിച്ച് മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിംഗ് താരം റഹീം സ്റ്റെർലിങിനെ സ്വന്തമാക്കാനുള്ള ചെൽസി ശ്രമങ്ങൾക്ക് ആദ്യം തിരിച്ചടി. ചെൽസിയുടെ 25 മില്യണും ആഡ് ഓണുമുള്ള ആദ്യ ഓഫർ സിറ്റി നിരസിച്ചതായി ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. 60 മില്യൺ യൂറോ എങ്കിലും ലഭിച്ചാൽ മാത്രമേ സ്റ്റെർലിങിനെ വിൽക്കൂ എന്നാണ് മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ അറിയിച്ചിരിക്കുന്നത്. ചെൽസി പുതിയ ഓഫർ ഉടൻ സമർപ്പിക്കും എന്നും ഫബ്രിസിയോ പറഞ്ഞു

ഈ സീസണിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി വിടാൻ ആണ് സ്റ്റെർലിങും ശ്രമിക്കുന്നത്. അവസരങ്ങൾ കുറയുന്നതിനാൽ സിറ്റി വിടാൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്ന് കഴിഞ്ഞ സീസൺ മധ്യത്തിൽ തന്നെ സ്റ്റെർലിംഗ് പറഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ ആകെ 23 ലീഗ് മത്സരങ്ങൾ മാത്രമെ സ്റ്റാർട് ചെയ്തിരുന്നുള്ളൂ.

അടുത്ത സീസൺ അവസാനം വരെയെ സ്റ്റെർലിങിന് സിറ്റിയിൽ കരാർ ഉള്ളൂ. 27 കാരനായ സ്റ്റെർലിങ് അവസാന 7 വർഷമായി സിറ്റിക്ക് ഒപ്പം ഉണ്ട്.

Exit mobile version