സ്റ്റെഫാൻ ഒർട്ടേഗയും മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ ധാരണ

20220624 133555

മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ടാം ഗോൾ കീപ്പർക്കായുള്ള അന്വേഷണം സ്റ്റെഫാൻ ഒർട്ടേഗയിൽ എത്തിയിരിക്കുകയാണ്‌. ജർമ്മൻ താരം സ്റ്റെഫാൻ ഒർട്ടേഗയാകും മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുക. ഒർട്ടേഗയും സിറ്റിയും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

സിറ്റിയുടെ ഇപ്പോഴത്തെ രണ്ടാം ഗോൾ കീപ്പർ സാക്ക് സ്റ്റെഫെൻ ക്ലബ് വിടാൻ സാധ്യത ഉള്ളതിനാൽ ആണ് സിറ്റി പുതിയ ഗോൾ കീപ്പറെ തേടുന്നത്. അർമിനിയ ബീലെഫെൽഡിലെ ഒർട്ടെഗയുടെ കരാർ ഈ മാസം അവസാനം അവസാനിക്കാൻ ഇരിക്കുകയാണ്., 29 കാരനായ ജർമ്മൻ കഴിഞ്ഞ സീസണിൽ അർമിനിയയുടെ ഒരു ലീഗ് മത്സരം ഒഴികെ ബാക്കി എല്ലാ മത്സരങ്ങളിലും ഇറങ്ങിയിരുന്നു.