ലാസിയോ താരം ഇന്റർ മിലാനിലേക്ക്

ലായിസോയുടെ പ്രതിരോധ താരം ഇന്റർ മിലാനിലേക്ക്. ഡച്ച് താരമായ സ്റ്റെഫാൻ ഡെ വൃജാണ് ഇന്റർ മിലാനിലേക്ക് ചുവട്മാറിയത്. ഡെ വൃജിന്റെ ലാസിയോയുമായുള്ള കരാർ ഈ ജൂണിൽ അവസാനിക്കാനിരിക്കുകയെയാണ് ഈ ട്രാൻഫർ നടന്നത്. അഞ്ചു വർഷത്തെ കരാറിലാണ് സ്റ്റെഫാൻ ഡെ വൃജ് സീരി എ ക്ലബായ ഇന്ററിലേക്ക് പോകുന്നത്.

26 കാരനായ സ്റ്റെഫാൻ ഡെ വൃജ് 2014 ലാണ് ലാസിയോയിൽ എത്തിയത്. ലാസിയോയ്ക്ക് വേണ്ടി 118 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ സ്റ്റെഫാൻ ഡെ വൃജ് പത്ത് ഗോളുകളും നേടിയിട്ടുണ്ട്. ഈ സീസണിലെ സീരി എയുടെ അവസാന ദിവസം ഇന്ററിനെതിരായ മത്സരത്തിൽ സ്റ്റെഫാൻ ഡെ വൃജ് ഒരു പെനാൽറ്റി മിസാക്കിയിരുന്നു. ഈ പിഴവിന് ലാസിയോയ്ക്ക് നഷ്ടമായത് ഇന്റർ മിലാൻ സ്വന്തമാക്കിയ ചാമ്പ്യൻസ് ലീഗ് സ്പോട്ടാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബെൻഡ്നറിന് പരിക്ക്, ഡെന്മാർക്കിനൊപ്പം ലോകകപ്പിന് ഉണ്ടായേക്കില്ല
Next articleകാല്‍പ്പാദത്തിനേറ്റ പരിക്ക് മുസ്തഫിസുറിനു അഫ്ഗാനിസ്ഥാന്‍ പരമ്പര നഷ്ടമാകും