Site icon Fanport

ടോട്ടനം വല കാക്കാൻ ഇനി ഇറ്റാലിയൻ ഗോൾ കീപ്പർ

ലോറിസിന് പകരക്കാരനായി തങ്ങളുടെ വലയുടെ മുന്നിലേക്ക് ഇറ്റാലിയൻ ഗോൾ കീപ്പറെ എത്തിച്ചു ടോട്ടനം. ഇറ്റാലിയൻ ക്ലബ് എംപോളിയുടെ 26 കാരനായ ഇറ്റാലിയൻ കീപ്പർ ഗുജ്‌ലൽമോ വികാരിയോ ആണ് ടോട്ടനത്തിന്റെ പുതിയ ഗോൾ കീപ്പർ.

ടോട്ടനം

നേരത്തെ ഡേവിഡ് റയക്ക് ആയുള്ള ശ്രമം പരാജയപ്പെട്ട ടോട്ടനം ഏതാണ്ട് 19 മില്യൺ പൗണ്ടിനു ആണ് ഇറ്റാലിയൻ ഗോൾ കീപ്പറെ ടീമിൽ എത്തിക്കുന്നത്. 2028 വരെ 5 വർഷത്തെ കരാർ ആണ് താരം ലണ്ടൻ ക്ലബിൽ ഒപ്പ് വക്കുക. വരും ദിനങ്ങളിൽ ലണ്ടനിൽ നടക്കുന്ന മെഡിക്കൽ ടെസ്റ്റിന് ശേഷം താരത്തിന്റെ വരവ് ടോട്ടനം ഔദ്യോഗികമായി പ്രഖ്യാപിക്കും.

Exit mobile version