Site icon Fanport

ഹൊയിബിയേർഗ് ഇനി സ്പർസിന്റെ താരം

സൗത്താമ്പ്ടൺ ക്യാപ്റ്റൻ ആയിരുന്ന പിയെറെ എമിലെ ഹൊയിബിയേർഗിനെ ടോട്ടൻഹാം സ്വന്തമാക്കി. ഇന്നലെ മെഡിക്കൽ പൂർത്തിയാക്കിയ ഹൊയിബൊയേർഗ് ഇന്ന് ഔദ്യോഗികമായി കരാറിൽ ഒപ്പുവെച്ചു. 5 വർഷം നീളുന്ന കരാറാണ് സ്പർസ് ഹിയിബിയേർഗിന് നൽകിയത്. 16മില്യണോളം നൽകിയാണ് ഹൊയിബിയേർഗിനെ മൗറീനോയുടെ ടീം സ്വന്തമാക്കുന്നത്. നേരത്തെ 25മില്യണോളം സൗതാമ്പ്ടൺ ആവശ്യപ്പെട്ടിരുന്നു എങ്കിലും ഹൊയിബിയേർഗ് ക്ലബ് വിടുമെന്ന് ഉറപ്പായതോടെ തുക കുറയ്ക്കുക ആയിരുന്നു.

സൗതാമ്പ്ടന്റെ ക്യാപ്റ്റനായിരുന്ന ഹൊയിബിയേർഗ് നേരത്തെ തന്നെ ക്ലബ് വിടും എന്ന് വ്യക്തമാക്കിയിരുന്നു. പുതിയ കരാർ ഒപ്പുവെക്കാൻ കൂട്ടാക്കാത്തതിനാൽ ഹൊയിബിയേർഗിന്റെ ക്യാപ്റ്റൻസി സൗതാമ്പ്ടൺ കഴിഞ്ഞ മാസം എടുത്തു കളഞ്ഞിരുന്നു. താരത്തിന്റെ സൗതാമ്പ്ടണുമായുള്ള കരാർ അടുത്ത വർഷം അവസാനിക്കാൻ ഇരിക്കെ ആണ് കൂടുമാറ്റം. അവസാന നാലു വർഷമായി സൗതാമ്പ്ടണൊപ്പം ഹൊയിബിയേർഗ് ഉണ്ട്. ബയേണിൽ നിന്നായിരുന്നു 13 മില്യൺ നൽകി സൗതാമ്പ്ടൺ ഹൊയിബിയേർഗിനെ സ്വന്തമാക്കിയത്. സ്പർസിൽ ഒരുപാട് വർഷങ്ങൾ കളിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് കരാർ ഒപ്പുവെച്ച ശേഷം ഹൊയൊബിയേർഗ് പറഞ്ഞു.

Exit mobile version